മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവ്

Estimated read time 1 min read

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫിന്റേതാണ് വിധി. പിഴയടച്ചാല്‍ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും കോടതി വിധിച്ചു.

2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍ത്തൃവീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി ട്രെയിനില്‍ കയറി എറണാകുളത്തേക്കുപോയി. യാത്രക്കിടെ ട്രെയിനില്‍ വെത്ത് ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനെ പരിചയപ്പെട്ടു. ഇയാള്‍ക്കൊപ്പം രാത്രി ഏഴുമണിയോടെ നോര്‍ത്ത് റെയില്‍വേസ്റ്റേഷനുസമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുന്‍പില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്.

17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏല്‍പ്പിച്ചു. വീട്ടിലെത്തിയ കുട്ടി മുത്തച്ഛന്‍ മുഖാന്തരം ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുക ആയിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടിയെ വെള്ളിമാടുകുന്ന് റെസ്‌ക്യൂ ഹോമിലേക്കുമാറ്റി. ഇവിടെയെത്തിയാണ് പോലീസ് കുട്ടിയുടെ മൊഴിയെടുത്തത്. കേസിലെ പ്രതിയായ ലോചന്‍ നായ്ക് ഒളിവിലാണ്.

+ There are no comments

Add yours