ശക്തമായ മഴ തുടരും.10 ജില്ലകളിൽ യെല്ലോ അലേർട്ട്

Estimated read time 1 min read

ചുഴലിക്കാറ്റും കഠിന മഴയും; 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അറബിക്കടലിലെ ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനമാണ് കാലാവസ്ഥയ്ക്ക് കാരണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്

+ There are no comments

Add yours