ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം;

Estimated read time 0 min read

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 4 പേരുടെ നില ഗുരുതരമാണ്. ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എമറാൾഡ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 2 വാഹനങ്ങളുടെയും ക്യാബിൻ പൂർണമായും തകർന്നു. ബസിൽ 45ഓളം പേർ ഉണ്ടായിരുന്നു.

+ There are no comments

Add yours