‘യുട്യൂബിൽ നോക്കി നോട്ടടി’;
കള്ളനോട്ടുമായി മലയാളികൾ പിടിയിൽ
രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ ഉൾപ്പെടെ 4 പേർ മംഗളുരുവിൽ പിടിയിലായി. ചെർക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ വി പ്രിയേഷ്, കല്ലുകണ്ടത്ത് വിനോദ് കുമാർ, പെരിയ സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരോടൊപ്പം ഒരു കർണാടക സ്വദേശിയേയും മംഗളുരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂട്യൂബിൽ നോക്കിയാണ് നോട്ടടിക്കുന്നതിനെ കുറിച്ച് പഠിച്ചതെന്ന് പ്രതികൾ മൊഴി നൽകി.


+ There are no comments
Add yours