വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം
കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരമുണ്ട്. വയനാട്ടിൽ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കം കേട്ടെന്ന എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോടും സമാനമായ സംഭവം ഉണ്ടായെന്ന വിവരം പുറത്ത് വരുന്നത്
വയനാട്ടിൽ ഭൂമിക്കടയിൽ ഉണ്ടായ ശബ്ദം ഭൂചലനമല്ലെന്ന് സ്ഥിരീകരണം. കാലാവസ്ഥാ വിദഗ്ധരാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. വലിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ മണ്ണിനടിയിൽ ഉണ്ടാവുന്ന ചില പ്രതിഭാസം മാത്രമാണ് ഇതെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. അങ്ങനെ ഉണ്ടാവുന്ന ഒരു പ്രകമ്പനം മാത്രമാണ് ഇപ്പോൾ സംഭവിച്ചത്.


+ There are no comments
Add yours