ഇല്ലിക്കൽ  ഡാം
മന്ത്രി: ഡോ: ആർ ബിന്ദു സന്ദർശിച്ചു

Estimated read time 1 min read


*ഇരിങ്ങാലക്കുട*: മന്ത്രി ആർ ബിന്ദു ഇല്ലിക്കൽ  ഡാം സന്ദർശിച്ചു.  രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ ഇല്ലിക്കൽ ഡാം പരിസരത്തും പാലത്തിലും മരങ്ങളും മറ്റും വന്നടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  ചേർപ്പ്-കാറളം ബന്ധിപ്പിക്കുന്ന ചെറിയ പാലമാണ് ഇല്ലിക്കൽ ഡാമുമായി ബന്ധപ്പെട്ടിട്ടുള്ളത്. കാൽനടയാത്രികരും ഇരുചക്രവാഹനക്കാരും മാത്രമേ ഇതുവഴി സഞ്ചരിക്കാറുള്ളു. കനത്ത മഴയിൽ പാലത്തിലേക്കും ഡാം പരിസരവും വലിയ കല്ലുകളും മരങ്ങളു ഒഴുകി വന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പാലത്തിൽ നിന്നുള്ള തടസ്സങ്ങൾ
  നീക്കിവരുന്ന പ്രവൃത്തികൾ ചെയ്തു വരുന്നത് വിലയിരുത്താൻ   ഇരിങ്ങാലക്കുട‌ എം.എൽ.എയും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ്   മന്ത്രിയുമായ ആർ ബിന്ദു എത്തി.
          
             *സതീശൻ പുല്ലൂർ*
             

+ There are no comments

Add yours