ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി
4 മാസമായി 4000 രൂപ കിട്ടുന്നില്ല.
പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്.
കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്.
ഇപ്പോൾ 4 മാസമായി പണം കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു.
പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു.
പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി. നേരത്തെ ആരോഗ്യവകുപ്പിൻ്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.







+ There are no comments
Add yours