ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ന് മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അരങ്ങേറും…

Estimated read time 0 min read

ഐസിസി വനിതാ ടി20 ലോകകപ്പ് ഇന്ന് മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അരങ്ങേറും.

ആകെ 12 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്റില്‍ 33 ആവേശപ്പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

ആതിഥേയരായ ഇംഗ്ലണ്ടിന് പുറമെ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്‌കോട്ട്ലന്‍ഡ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇവരെ ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
ഇന്ത്യയില്‍ ജിയോ ഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങള്‍ തത്സമയം സ്ട്രീം ചെയ്യും. ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ശൃംഖലയ്‌ക്കാണ്. കൂടാതെ ഗൂഗിള്‍ പോലുള്ള ബ്രൗസറുകളിലൂടെ തത്സമയ അപ്ഡേറ്റുകളും സ്‌കോറുകളും അറിയാന്‍ സാധിക്കും. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7:00 മണിക്കാണ്. 14ന് പാകിസ്ഥാന്‍. 17ന് നെതര്‍ലന്‍ഡ്‌സ്, 21ന് ദക്ഷിണാഫ്രിക്ക, 25 ബംഗ്ലാദേശ്, 28 ഇംഗ്ലണ്ട് എന്നിവരായിട്ടാണ് ഇന്ത്യന്‍ ടീമിന്റെ മത്സരം.

+ There are no comments

Add yours