മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ ഇന്നലെ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു.
ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 57 പേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്.
നേതാക്കളായ പി. മോഹനന്‍, എ. പ്രദീപ് കുമാര്‍, വി. വസീഫ്, അരുണ്‍, പി. നിഖില്‍, മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് ഇന്നലെ റെയ്ഡ് നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികളില്‍ റെയ്ഡ് നടത്തിയതിനൊപ്പമായിരുന്നു ഇതും നടന്നത്.






+ There are no comments
Add yours