ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി ഒരിക്കലും തന്റെ യുക്തിയെ ചോദ്യം ചെയ്യില്ലെന്നും, അവിശ്വാസികൾ അവിശ്വാസികളായി തുടരുന്ന സാഹചര്യത്തിൽ അവർ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
മുൻ ശബരിമല തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി കോടതിയിൽ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്നും അവ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനാ നിയമങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ലംഘനമോ വ്യതിചലനമോ ഉണ്ടായാൽ അത് പ്രതിഷ്ഠയുടെ പവിത്രതയെ ബാധിക്കുമെന്നും വി.വി. ഗിരി വാദിച്ചു

+ There are no comments
Add yours