ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ വെടിയുതിർത്ത് ഇറാൻ നാവികസേന .
ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി പോവുകയായിരുന്ന എണ്ണക്കപ്പൽ അടക്കമുള്ളവയ്ക്കു നേരെയാണ് ഒമാൻ ഉൾക്കടലിൽവെച്ച് ആക്രമണമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് ദശലക്ഷം (20 ലക്ഷം) ബാരല്‍ ഇറാഖി ക്രൂഡ് ഓയിലുമായി വരികയായിരുന്ന ‘ജഗ് അർണവ്’ എന്ന കപ്പലിന് നേരെയാണ് ഒമാന് വടക്ക് ഭാഗത്തുവെച്ച് ആക്രമണമുണ്ടായത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെ മേഖലയില്‍ കപ്പല്‍ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാൻ തടയുകയും രണ്ട് ഇന്ത്യൻ കപ്പലുകളെ നിർബന്ധപൂർവ്വം തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ സേന ഇന്ത്യൻ ടാങ്കറിന് നേരെ വെടിവെപ്പ് നടത്തിയത്. ആക്രമണ സമയത്ത് ‘സന്മർ ഹെറാള്‍ഡ്’ (Sanmar Herald) എന്ന മറ്റൊരു ഇന്ത്യൻ കപ്പലും സമീപത്തുണ്ടായിരുന്നുവെങ്കിലും അതിന് നേരെ പ്രകോപനമുണ്ടായില്ല. കടലിടുക്ക് അടച്ചതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തെ ഇത് ദോഷകരമായി ബാധിക്കും.






+ There are no comments
Add yours