സാക്ഷികൾ ഹാജരായില്ല; സോളർ ഗൂഢാലോചനക്കേസ് 22ലേക്ക് മാറ്റി
സോളർ ഗൂഢാലോചനക്കേസിലെ സാക്ഷികളായ കെപിസിസി അംഗം സി.ആർ.നജീബും എറണാകുളം ടൗൺ നോർത്ത് മുൻ സബ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് നിസാറും കോടതി യിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് പരിഗണിക്കുന്നതു കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അടുത്ത മാസം 22 ലേക്കു മാറ്റി.
സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് അഡ്വ.ജോളി അലക്സ് മുഖേന അഡ്വ.സുധീർ ജേക്കബ് ഫയൽ ചെയ്‌ത ഹർജിയിലാണ് നടപടി.
കേസിലെ ഒന്നാം പ്രതി സോളർ പീഡനക്കേസ് അതിജീവിതയും രണ്ടാം പ്രതി മന്ത്രി കെ.ബി.ഗണേഷ് കുമാറും ആണ്.
ഗൂഢാലോചനയിൽ കെ.ബി.ഗണേഷ് കുമാറിനു പങ്കുണ്ടെ ന്ന വിവരം നജീബിന് അറിയാമായി രുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. സോളർ പീഡനക്കേസിൽ അതിജീവിതയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം എഫ്ഐആർ റജിസ്‌റ്റർ ചെയ്തത് അന്ന് എസ്ഐയും നിലവിൽ തൃശൂർ ക്രൈംബ്രാഞ്ച് എസിപിയുമായ മുഹമ്മദ് നിസാർ ആണ്.







+ There are no comments
Add yours