ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…

Estimated read time 0 min read

ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ അഡുഗോഡി പ്രദേശത്താണ് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജാർഖണ്ഡ് സ്വദേശിയായ പൂജ ദത്താണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലെ ഒരു മള്‍ട്ടി സ്റ്റോറി കെട്ടിടത്തിലെ മൂന്നാം നിലയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് പൂജ താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പൂട്ടികിടന്നിരുന്ന ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ വീട്ടുടമയെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമായതും അഴുകിയ നിലയിലുമായിരുന്നു മൃതദേഹം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

+ There are no comments

Add yours