കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും അതിൽ മേൽക്കൈ നേടാൻ എൻഡിഎയ്ക്ക് കഴിയുമെന്നും അവർ അവകാശപ്പെട്ടു. ബിജെപി മതം പറഞ്ഞല്ല വോട്ട് പിടിക്കുന്നത്. എൻഡിഎ മുന്നോട്ടുവെക്കുന്നത് വികസനത്തിന്റെ ആശയങ്ങളാണ്. ഭരണമാറ്റം വരണമെന്ന തീരുമാനത്തിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തിക്കഴിഞ്ഞു.
വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് ആത്മാഭിമാനം പകരുന്ന ചരിത്രപരമായ നീക്കമാണ്. മോദി സർക്കാരിന്റെ ഈ പുരോഗമനാത്മക തീരുമാനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം ‘നാരീശക്തി’ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങളെ തള്ളിക്കളയുന്നു. ഒരു മുന്നണിയുടെയും വോട്ടുകൾ ബിജെപി ചോർത്തിയിട്ടില്ലെന്നും ജനങ്ങൾ സത്യാവസ്ഥ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.






+ There are no comments
Add yours