ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

+ There are no comments
Add yours