പൊടി ശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ : വോട്ട് ചെയ്ണമൊ-വേണ്ടയൊ. മാള…

Estimated read time 1 min read

പൊടി ശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ : വോട്ട് ചെയ്ണമൊ-വേണ്ടയൊ.   മാള.  പിഎം സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി താണിശ്ശേരി_കള്ളിയാട് റോഡിൻറെ നവീകരണ പ്രവർത്തനത്തിനായി ടെൻഡർ വച്ചു. കരാറുകാരൻ പണി ഏറ്റെടുത്തു. പണി തുടങ്ങി.കുറച്ച് നാളുകൾക്ക് ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം പുതിയ കരാറുകാരൻ വന്നു. 3.8.കിമി  ദൂരമുള്ള റോഡിൻറെ 1.2കിമി ദൂരം കരാറുകാരൻ ടാറിങ്ങ് ചെയ്തു കൊണ്ടിരിക്കുന്നതു കാരണം റോഡ് അടച്ചു പൂട്ടി. എല്ലാവർക്കും സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടായി. റോഡ് സഞ്ചാര യോഗ്യമാക്കുന്നത് എന്നാണെന്ന് അറിയില്ല. റോഡിൻറെ 1.2 കിമി റോഡിൽ കരാറുകാരൻ മെറ്റലിട്ട്  പോയി. കരാറുകാരൻ പിന്നെ വന്നീട്ടില്ലെന്ന് നാട്ടുകാർ. ഇത് കാരണം പ്രദേശ വാസികൾ പൊടി ശല്യം കാരണം ബുദ്ധിമുട്ടിലാണ്. പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. റോഡിൻറെ 1.4 കിമി ദൂരം കരാറുകാരൻ പണി നടത്തിയിട്ടില്ല. റോഡിൻറെ പണി പൂർത്തികരിക്കുമെന്നും അറിയില്ല.കുഴൂർ പഞ്ചായത്തിലെ 11,12,13 വാർഡിൽപ്പെട്ടവരും തിരുമുക്കുളം ദേവലയത്തിൽ പ്രാർത്ഥനക്കായി എത്തിയവരും ഞായറാഴ്ച  തിരുമുക്കുളം ജംങ്ങ്ഷനിൽ ഒത്തു കൂടി.താണിശ്ശേരി-കള്ളിയാട് റോഡിൻറെ പണി പൂർത്തികരിച്ച് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ഏപ്രിൽ 9ന് നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമൊ വേണ്ടയൊ എന്ന് തങ്ങൾ തീരുമാനിക്കുമെന്ന്  അവർ പറഞ്ഞു. റോഡിൻറെ പണി പൂർത്തികരിക്കുന്നതിന്  നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ഒത്തു കൂടിയവർ പറഞ്ഞു.   താണിശ്ശേരി കള്ളിയാട് റോഡിൻറെ പൂർത്തികരിക്കണമെന്നും പൂർത്തികരിച്ചില്ലെങ്കിൽ വോട്ട് ചെയ്യണമൊ വേണ്ടയോ എന്ന് തങ്ങൾ തീരുമാനിക്കുമെന്ന് നാട്ടുകാരുടെ കൂട്ടായ്മ.

+ There are no comments

Add yours