ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം.

Estimated read time 1 min read

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം.

ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ഏപ്രിൽ രണ്ട് മുതൽ 10 വരെ നടക്കാനിരി ക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷാ തീയതികളിൽ മാറ്റം വ രുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി.

ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ jeemain.query@nta.ac.in വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങൾ അയക്കേണ്ടതാണ്. അപേക്ഷകൾ സമർക്കേണ്ട അവസാന തീയതി 2026 മാർച്ച് 28 ആണ്.

+ There are no comments

Add yours