പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കോടിപതികൾ…

Estimated read time 1 min read

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കോടിപതികൾ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഓരോരുത്തരുടെയും ആസ്തികൾ രേഖപ്പെടുത്തിയിരിക്കുന്നത്.

1. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി— 3.66 കോടി രൂപയുടെ ആസ്തി. 25 ലക്ഷം രൂപ കൈവശം, അഞ്ചു പവൻ സ്വർണം, 97 ലക്ഷം രൂപ വില വരുന്ന പാർപ്പിട ഭൂമി. ഭാര്യ സൗമ്യ രമേശിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്ത്, 50 പവൻ സ്വർണം.

ബാധ്യത— ഭവന വായ്പ ഉൾപ്പെടെ 1.67 കോടി രൂപ. ഭാര്യക്ക് 2.49 ലക്ഷം രൂപയുടെ ബാധ്യത.

പിഷാരടിക്ക് പൊലീസ് കേസുകളോ ശിക്ഷയോ ഇല്ല.

2. എൽഡിഎഫ് സ്ഥാനാർഥി എൻഎംആർ റസാഖ്— ആസ്തി 2.60 കോടി. കൈവശം രണ്ട് ലക്ഷം രൂപ, സ്വന്തം പേരിലുള്ള ബാങ്ക് നിക്ഷേപം 1.38 ലക്ഷം. ഭാര്യയ്ക്ക് 48 പവൻ, മകൾക്ക് 10 പവൻ സ്വർണാഭരണങ്ങൾ. പ്രധാന വരുമാനം ബിസിനസ് വഴി.

ബാധ്യത—28.65 ലക്ഷം രൂപ. റസാഖിനും കേസുകളോ ശിക്ഷയോ ഇല്ല.

3. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ— ആസ്തി 1.95 കോടി. കൈവശം 23,000 രൂപ, എട്ട് പവൻ സ്വർണാഭരണങ്ങൾ, ഇന്നോവ ക്രിസ്റ്റ കാർ. ഭർത്താവിന് 2.5 പവൻ സ്വർണം.

മുൻകാല സമരങ്ങൾ ഉൾപ്പെടെ മുപ്പതിലേറെ കേസുകൾ ശോഭാ സുരേന്ദ്രന്റെ പേരിലാണ്.

+ There are no comments

Add yours