ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ…

Estimated read time 0 min read

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ.

ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോൺ അവശിഷ്‌ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്‌ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.
യു.എ.ഇ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. യു.എ.ഇയെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ സുപ്രധാന ചർച്ച നടന്നുവെന്ന് യുഎഇ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തരമായി യുദ്ധം വസാനിപ്പിക്കണമെന്ന് സൗദിയും യു.എ.ഇയും ആവശ്യപ്പെട്ടു.

+ There are no comments

Add yours