ഇറാനിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ടെഹ്റാൻ കറുത്ത മഴ…

Estimated read time 0 min read

ഇറാനിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ടെഹ്റാൻ കറുത്ത മഴ. ശനിയാഴ്ച രാത്രിയുണ്ടായ ഇസ്രയേൽ ആക്രണത്തിന് പിന്നാലെ തിങ്കളാഴ്ചയാണ് ടെഹ്റാൻ എണ്ണ കലർന്ന കറുത്ത മഴ പെയ്തത്. എണ്ണ ടാങ്കറുകൾ കത്തിയുണ്ടായ കനത്ത പുക ആകാശത്ത് തങ്ങിനിൽക്കുകയും തുടർന്നുണ്ടായ മഴവെള്ളത്തിൽ ഈ എണ്ണയുടെ അംശം കലരുകയും ചെയ്തതിന് പിന്നാലെയാണ് കറുത്ത മഴ പെയ്തത്. ഞായറാഴ്ച ടെഹ്റാന്റ് ആകാശത്തിൽ മുഴുവൻ കറുത്തിരുണ്ട മേഘങ്ങൾ നിറയുകയും തിങ്കളാഴ്ച കറുത്ത മഴ പെയ്യുകയുമായിരുന്നു. ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നതാണ് ഈ കറുത്ത മഴയെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഹൈഡ്രോകാർബൺ സംയുക്തങ്ങളും സൾഫർ, നൈട്രജൻ ഓക്സൈഡുകളും അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഈ മഴയിൽ വിഷലിപ്തമായിരിക്കുമെന്ന് ഇറാന്റെ റെഡ് ക്രെസന്റ് സൊസൈറ്റി നൽകുന്ന മുന്നറിയിപ്പ്.രാസവസ്തുക്കൾ നിറഞ്ഞ കറുത്ത മഴ ചർമ്മത്തിൽ പൊള്ളലിനും ശ്വസനതടസ്സത്തിനും കാരണമായേക്കാം.

+ There are no comments

Add yours