ഇറാൻ പടക്കപ്പലിൻ്റെ അടുത്തെത്തി ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ അറസ്റ്റിൽ.
ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറുംഅറസ്റ്റിലായിട്ടുണ്ട്.
മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ്. ലാവൻ്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിതമേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






+ There are no comments
Add yours