താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.
മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ വീണിരുന്നു. ആർക്കും പരിക്കില്ല.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, എയർപോർട്ട് ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയായിരുന്നു വിമാനത്താവളം അടയ്ക്കാൻ തീരുമാനിച്ചത്. ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് നേരത്തേ അറിയിച്ചിരുന്നു. ദയവായി യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നുമാണ് എമിറേറ്റ്സ് അറിയിച്ചത്.
വീണ്ടും തുറക്കാൻ തീരുമാനിച്ചതോടെ സർവ്വീസുകൾ പുനരാരംഭിക്കും.






+ There are no comments
Add yours