വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും.
ഇത് സംബന്ധിച്ച് കോണ്‍ഗ്രസും ഡിഎംകെയും ധാരണയായി.
ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്ഗ്രസ് മത്സരിക്കും.
35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളി. എന്നാല്‍, 2021ലേക്കാള് മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്ഗ്രസിന് കൂടുതലായി നല്‍കി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റില്‍ ഒരു രാജ്യസഭാ സീറ്റാണ് കോണ്ഗ്രസിന് നല്‍കിയത്.
സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര് ഒപ്പിട്ടു. രാത്രിയോടെ എംകെ സ്റ്റാലിനും കോണ്ഗ്രസ് പിസിസി അധ്യക്ഷനുമടക്കമുള്ള നേതാക്കൾ ഡിഎംകെ ഓഫീസിലെത്തിയാണ് കരാർ ഒപ്പിട്ടത്.






+ There are no comments
Add yours