ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം.

Estimated read time 0 min read

ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം.

അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്നേഷ് എന്ന യുവാവിൻ്റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകൾ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകൾ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ആളുകൾ തിക്കും തിരക്കമുണ്ടാക്കി ബാരിക്കേഡ് അടക്കം ചാടി കടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് ഏറെ പണിപ്പെട്ടാണ് ആളുകള നിയന്ത്രിച്ചത്.

+ There are no comments

Add yours