ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണം:ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്‍ന്നു.
റെഡ് ക്രെസന്‍റ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരം അനുസരിച്ച് ആണിത്.
അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനിലെ 153 നഗരങ്ങളില്‍ ആക്രമണം നടത്തി. ഈ ന153 നഗരങ്ങളിലെ 504 ഇടങ്ങളില്‍ ബോംബാക്രമണം നടത്തി.
ആകെ 1,039 മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായും സ്ഥിരീകരിച്ചു. ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തില്‍ ആക്രമണം നടന്ന കാര്യം യുഎന്‍ ആണവനിരീക്ഷണ കേന്ദ്രം (ഐഎഇഎ) സ്ഥിരീകരിച്ചു. ആണവസമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാന്‍സില്‍ ഉള്ളത്. ഇവിടുത്തെ പ്രവേശനകവാടത്തില്‍ വന്‍നാശനഷ്ടം ഉണ്ടായതായി ഐഎഇഎ വിലയിരുത്തി. ഇവിടെ ബലപ്പെടുത്തിയ ഭൂഗര്‍ഭഅറകള്‍ തുളച്ചുകയറി സ്ഫോടനമുണ്ടാക്കുന്ന ഉഗ്രശക്തിയുള്ള ബി2 ബോംബാണ് ഇട്ടതെന്ന് യുഎസ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഉഗ്രസ്ഫോടനം കാരണം ഇവിടെ നിന്നും ആണവ വികിരണം ഉണ്ടായെന്ന കാര്യം ഐഎഇഎ നിഷേധിച്ചു. അത്തരം ഭയാശങ്കകള്‍ നിറഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
അതേ സമയം, തങ്ങളുടെ പോരാട്ടം പിശാചിനോടാണെന്നും ചർച്ചകള്‍ക്കില്ലെന്നുമുള്ള ഉറച്ചനിലപാടില്‍ തന്നെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും അമേരിക്കയും അറിയിച്ചു.






+ There are no comments
Add yours