വീണാ ജോർജിനെ മത്സരിപ്പിക്കരുത്’; ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് : സിപിഎം നേതൃത്വത്തിന് കത്ത് നൽകി…

Estimated read time 1 min read

വീണാ ജോർജിനെ മത്സരിപ്പിക്കരുത്’; ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് : സിപിഎം നേതൃത്വത്തിന് കത്ത് നൽകി

വീണാ ജോർജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി. കുടുംബപരമായ കാരണങ്ങളാൽ വീണ മാറിനിൽക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഈ വിഷയം ചർച്ചയായി.യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ഭർത്താവ് ജോർജ് ജോസഫ് പാർട്ടി നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു.

അതേസമയം, വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന നേതൃത്വമാണ്.

+ There are no comments

Add yours