രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം…

Estimated read time 0 min read

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം

ഞായറാഴ്‌ച വൈകീട്ട് ആറിനാണ് ഫെന്നി നൈനാന്റെ അടൂർ നെല്ലിമൂട്ടിൽപ്പടിയിലുള്ള വീട്ടിൽ പോലീസ് എത്തിയത്. ഈ സമയം ഫെന്നി നൈനാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അടൂർ നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനാൽ പോത്രാട് ഭാഗത്ത് പ്രചാരണത്തിലായിരുന്നു ഫെന്നി. വീട്ടിലെത്തിയ പോലീസ് അമ്മയോട് മോശമായി പെരുമാറിയെന്നാണ് ഫെന്നിയുടെ ആരോപണം. തുടർന്ന് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ അടൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

+ There are no comments

Add yours