അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്…

Estimated read time 0 min read

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന.

അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം.

ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന സ്ഥലത്ത് പരിഭ്രാന്തി പരത്തി.

ആന പാഞ്ഞെടുത്തുന്നത് കണ്ട് ചിതറിയോടിയ ആളുകൾക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

ഇടയാലത്ത് പറമ്പിൽ മധുവിന്റെ വീട്ടിൽ മകൻ മിഥുന്റെ വിരുന്ന് ചടങ്ങ് നടക്കുകയായിരുന്നു.

ഈ ചടങ്ങിനെത്തിയ ആളുകൾക്ക് നേരെയാണ് ആന പാഞ്ഞടുത്തത്.

ആനയെ കണ്ടതോടെ റോഡിൽ നിന്ന ആളുകൾ ഭയന്നോടുകയായിരുന്നു.

ഓടുന്നതിനിടയിൽ വീണ് രണ്ടു മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

ആനയുടെ ആക്രമണത്തിൽ മധുവിന്റെ മകൻ മിഥുന്റെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സ്ഥലത്ത് ഇതിന് മുൻപും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

മേഖലയിൽ ആനയുടെ സാന്നിദ്ധ്യം നിരന്തരമാകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.

കാട്ടാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

+ There are no comments

Add yours