HR88 B 8888′ എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയത് ഒരു കോടി 17 ലക്ഷം രൂപക്ക് ലേലത്തിൽ
ഹരിയാനയിലെ സോണിപത്തില്‍ നടന്ന ഫോർ വീലർ വാഹനങ്ങളുടെ വിഐപി രജിസ്ട്രേഷനിൽ ആണ് ഈ ഞെട്ടിക്കുന്ന തുകയ്ക്ക് ലേലത്തിലൂടെ വാഹന നമ്പർ സ്വന്തമാക്കിയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന നമ്പർ ലേലതുകയാണിതെന്നാണ് കരുതുന്നത്.
സുധീർ കുമാർ എന്നയാളാണ് നമ്ബർ സ്വന്തമാക്കിയത്.
സോണിപത് ജില്ലയിലെ കുണ്ഡ്‌ലി ആർടിഒ സീരീസിന് കീഴില്‍ രജിസ്റ്റർ ചെയ്ത നമ്പറിന് ബുധനാഴ്ച ദിവസം മുഴുവൻ കടുത്ത മത്സരം നേരിടേണ്ടി വന്നു. ഉച്ചയോടെ ബിഡ് 88 ലക്ഷം രൂപ കടന്ന് അന്തിമ റെക്കോർഡ് സംഖ്യയിലെത്തുകയായിരുന്നു.
എട്ട് സംഖ്യകളുടെ ഒരു ശ്രേണിയാണ് ഈ സംഖ്യയുടെ ആകർഷണീയത. ‘ബി’ എന്ന അക്ഷരം പോലും വലിയക്ഷരത്തില്‍ ‘8’ എന്നതിന് സമാനമാണ്. അതിനാല്‍ നമ്ബർ പ്ലേറ്റ് എട്ട് സംഖ്യകളുടെ തുടർച്ചയായ ഒരു ശ്രേണിയായി കാണപ്പെടും എന്നതാണ് പ്രത്യേകത.
സംസ്ഥാനത്തിന്റെ ഔദ്യോഗിക വിഐപി നമ്പർ ലേല പോർട്ടല്‍ വഴി നടത്തിയ ഓണ്‍ലൈൻ ലേലം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിച്ചപ്പോഴാണ് സുധീർ കുമാർ അവകാശിയായി മാറിയത്.
എന്നിരുന്നാലും രജിസ്ട്രേഷന്റെ അന്തിമ നടപടികള്‍ പണമടയ്ക്കല്‍ പൂർത്തിയായതിന് ശേഷം മാത്രമേ നടക്കൂ എന്ന് അധികൃതർ പറഞ്ഞു.


+ There are no comments
Add yours