,
തൃശൂർ: ‘വിഷൻ 2031’ സെമിനാറും സമൂഹ്യ
നീതി വകുപ്പിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന വയോജന ദിനാചരണവും വെള്ളിയാഴ്‌ച തൃശൂരിൽ നടക്കും. സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തീയറ്ററിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന വയോദിനാചരണത്തിൽ ഈവർഷത്തെ വയോസേവന പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
സംസ്ഥാനം 75 വർഷം പൂർത്തിയാക്കുന്ന 2031 ൽ ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്ന് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങൾ ശേഖരിക്കുന്നതിനുമാണ് ജില്ലയിൽ”വിഷൻ 2031″ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്. വയോജനങ്ങളുടെയും ഭിന്ന ശേഷിക്കാരുടെയും ട്രാൻസ്ജെൻഡേഴ്‌സിൻ്റെയും, ജയിൽ വിമോചിതരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ ഭാവി വികസന ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതിനും ദീർഘ വീക്ഷണത്തോടെയുള്ള നയരൂപീകരണം നടത്തുന്നതിനുമാണ് വിഷൻ 2031 സംസ്ഥാന തല സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി



+ There are no comments
Add yours