പൊലീസിനെതിരെ കോടതി; ഷാജഹാന് ജാമ്യം
സിപിഎം നേതാവ് കെജെ ഷൈനിനെതിരെ യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന കേസിൽ കെ എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി. ഷാജഹാൻ യൂട്യൂബിൽ പോസ്റ്റുചെയ്ത കേസിന് ആസ്‌പദമായ വീഡിയോയിൽ അശ്ലീലമായി എന്താണ് ഉള്ളതെന്ന് കോടതി ചോദിച്ചു. കെജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ അതിൽ ഉള്ളതെന്ന് കോടതി ആരാഞ്ഞു. കേസെടുത്ത് മൂന്നുമണിക്കൂറിനുള്ളിൽ അറസ്റ്റു ചെയ്തു. ചെങ്ങമനാട് സിഐക്ക് ആരാണിതിന് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.



+ There are no comments
Add yours