*വാടാനപ്പിള്ളിയിൽ ബൈക്ക് മോഷണക്കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക്*
വാടാനപ്പിള്ളി: വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണ കേസിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ചേറ്റുവ ചുള്ളിപ്പടി വെള്ളികുളങ്ങര വീട്ടിൽ റഫീന ( 34 വയസ്സ് ) എന്നവരുടെ ചുള്ളിപ്പടിയിലെ അടഞ്ഞു കിടക്കുന്ന വീട്ടിൽ വച്ചിരുന്ന , ഹീറോ ഹോണ്ടാ ഡീലക്സ് മോട്ടോർസൈക്കിൾ 04/09/2025 തീയതി 16.00 മണിക്കും 22/09/2025 തീയതി 08.30 മണിക്കും ഇടയിലുള്ള ഏതോ സമയം മോഷണം നടത്തിയ കാര്യത്തിന് ചേറ്റുവ കുണ്ടലിയൂർ സജിൽ 44 വയസ് , ഏങ്ങണ്ടിയൂർ കല്ലുമടത്തിൽ വീട്ടിൽ അബിഷ് 40 വയസ് എന്നിവരെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.. നടപടി ക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
മോഷണം പോയ സംഭവത്തിൽ റഫീന നൽകിയ പരാതിയിൽ വാടാനപ്പിള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ IPS ന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ ചേറ്റുവയിൽ നിന്നും പിടികൂടുകയായിരുന്നു.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു NB, സബ്ബ് ഇൻസ്പെക്ടർ ജയകുമാർ , സിവിൽ പോലീസ് ഓഫീസർ അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



+ There are no comments
Add yours