മസ്തിഷ്‌ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു.

Estimated read time 0 min read

കോഴിക്കോട്:അമീബിക്

മസ്തിഷ്‌ക ജ്വരമെന്ന സംശയത്തിൽ

കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും

പോസ്റ്റ്മോർട്ടം ചെയ്തു. പന്നിയങ്കരയിൽ

കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി

ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.

ഹൃദാഘാതമാണ് മരണകാരണമെന്നായിരുന്നു

ആദ്യ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.

ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി

റഹീം എന്നയാൾ കഴിഞ്ഞ ദിവസം അമീബിക്

മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ

താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടോ എന്ന്

സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോർട്ടം

നടത്തിയത്. ഹൃദയാഘാതം തന്നെ ആണ്

മരണകരണമെന്ന് റീ പോസ്റ്റുമോർട്ടത്തിൽ

സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ

കോളേജിൽ ആയിരുന്നു റീ പോസ്റ്റ്മോർട്ടം.

മൃതദേഹം നാളെ വീണ്ടും സംസ്‌കരിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ

ചികിത്സയിലിക്കെയാണ് അമീബിക് മസ്തിഷ്ക

ജ്വരം ബാധിച്ച് ചാവക്കാട് സ്വദേശി റഹീം മരിച്ചത്.

റഹീമിന്റെ രോഗ ഉറവിടത്തിൻ്റെ കാര്യത്തിൽ

അവ്യക്തത തുടരവെ ഇയാൾക്കൊപ്പം ജോലി

ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയുടെ

മരണവും അമീബിക് മസ്‌തിഷ്ക ജ്വരം

മൂലമെന്നാണ് സംശയിക്കുന്നത്. ശശിയെ താമസ

സ്ഥലത്തെ കസേരയിലാണ് മരിച്ച നിലയിൽ

കണ്ടെത്തിയത്. അതിന് പിന്നാലെ കുഴഞ്ഞ് വീണ

നിലയിൽ കണ്ടെത്തിയ റഹീമിനെ നാട്ടുകാർ

ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്

നടത്തിയ പരിശോധനയിലായിരുന്നു ഇയാൾക്ക്

രോഗം സ്ഥീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ

കോർപറേഷൻ ആരോഗ്യ വിഭാഗം പ്രദേശത്ത്

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ഇരുവരും ജോലി ചെയ്‌തിരുന്ന ഹോട്ടൽ

അനുമതിയില്ലാതെ തുറക്കരുതെന്ന് നിർദ്ദേശം

നൽകിയിട്ടുണ്ട്.

+ There are no comments

Add yours