തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു

Estimated read time 0 min read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങൾ വാങ്ങി നൽകി. ശസ്ത്രക്രിയയ്ക്കുള്ള അഡ്‌മിഷൻ പുനരാരംഭിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങൾ സംഭാവന നല്കി. ലക്ഷ്മ‌ി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാർട്ട് എന്ന വിതരണക്കമ്പനിയിൽ നിന്നും ഇന്ന് ഉപകരണങ്ങൾ എത്തിക്കും. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗികളെ വീണ്ടും അഡ്മിറ്റ് ചെയ്‌തു തുടങ്ങി.

+ There are no comments

Add yours