സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി.

Estimated read time 0 min read

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.

ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റ്റിനെയും വാർഡ് മെമ്പർമാരെയും തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു റിയാസിൻ്റെ പ്രധാനപ്പെട്ട ആരോപണം. റിയാസിനെതിരെ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.

+ There are no comments

Add yours