കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Estimated read time 1 min read

വിടവാങ്ങിയത് കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖം

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ് ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖമായിരുന്നു പ്രിൻസ്. 2021ൽ ഏറ്റുമാനുരിൽ UDF സ്ഥാനാർഥിയായി മത്സരിച്ച് വിഎൻ വാസവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, KSC സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ്

+ There are no comments

Add yours