പ്രശസ്ത‌ സംവിധായകൻ സനൽകുമാർ മുംബൈ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിൽ. പിന്നിൽ പ്രമുഖ നടിയുടെ പരാതി….

Estimated read time 0 min read

പ്രശസ്ത‌ സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.

നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പൊലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.

+ There are no comments

Add yours