മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി.

Estimated read time 0 min read

ആലപ്പുഴ ഹരിപ്പാട് മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി. പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്.

+ There are no comments

Add yours