തൃശൂർ: അങ്കമാലിയിൽ വൻ മയക്കുമരു ന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി.
ഈരാറ്റുപേട്ട സ്വദേശി അജ്‌മൽ ഷാ, കോ ട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എ ന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും ആലുവ ഭാഗത്തേ ക്ക് പോകുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലി ടിബി ജംഗ്ഷന് സമീ പം പോലീസ് കാർ തടഞ്ഞുനിർത്തി പരി ശോധിക്കുകയായിരുന്നു.
കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പി ച്ച നിലയിലായിരുന്നു രാസ ലഹരി. ആലു വ റൂറൽ എസ്‌പി ഹേമലതയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ലഹ രി മരുന്നിന് രണ്ട് ലക്ഷത്തോളം രൂപ വില മതിക്കും.


+ There are no comments
Add yours