യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്

Estimated read time 0 min read

കോഴിക്കോട് ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; വിജിലിന്റെ ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി



കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസ്സിലായി.ഇത് കണ്ടെത്താനുള്ള ശ്രമം ഇന്ന് നടത്തും.

+ There are no comments

Add yours