കാന്താര 2വുമായി ബന്ധപ്പെട്ട നാലാമത്തെ മരണം; ദുരൂഹത പരക്കുന്നു!
ഇന്നലെയാണ് കന്നഡയിലെ പ്രമുഖ നടൻ ദിനേശ് മംഗളൂരു അന്തരിച്ചത്. കാന്താര2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് കിടപ്പിലിരിക്കെയാണ് മരണം. കാന്താര സിനിമയുടെ ഷൂട്ട് തുടങ്ങിയശേഷം മരിക്കുന്ന നാലാമത്തെ ആളാണ് ദിനേശ്. തൃശൂർ സ്വദേശി നടൻ കലാഭവൻ വിജു വികെ, വൈക്കം സ്വദേശി എംഎഫ് കബിൽ, കന്നഡ നടൻ രാജേഷ് പൂജാരി എന്നിവരാണ് നേരത്തെ മരണപ്പെട്ടത്. അതേസമയം, തുടർ മരണങ്ങളിൽ ചിലർ ദുരൂഹത പങ്കുവെക്കുന്നുണ്ട്.


+ There are no comments
Add yours