എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു.

Estimated read time 1 min read

എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു. ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രി ജോർജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് മുൻപിൽ അവതരിപ്പിച്ചത്. ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണ‌വ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു.

+ There are no comments

Add yours