കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ അപകട ഡ്രൈവിംഗ്. ഇന്നലെ അർധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷ് കുമാറാണ്. കുണ്ടന്നൂരിൽ നിർത്തിയിട്ടിരുന്ന 13 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെൺസുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്, അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാർ മഹേഷിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഒടുവിൽ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.


+ There are no comments
Add yours