
സ०വരണ സംരക്ഷണ സമിതി ജില്ലാ കൺവെൻഷൻ നടത്തി. മാള സ०വരണ സംരക്ഷണ സമിതി ജില്ല കൺവെൻഷൻ കെപിഎ०എസ് സ०സ്ഥാന ജനറൽ സെക്രട്ടറി കെഎ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പിഎസ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമുദായിക സ०ഘടനകളെ പ്രതിനിധീകരിച്ച് ഇകെ മോഹൻദാസ്, സന്തോഷ് മുല്ല, മണിക്കുട്ടൻ കാട്ടാ०പിള്ളി, എസ് കുമാർ, പിആർ ജയൻ, സുഭാമണി, എകെ സുലോചന, പപ്പൻ വെൺമേനാട്, എ०എ ലാലി , ജിഷ അജയൻ എന്നിവർ സ०സാരിച്ചു. പട്ടിക ജാതി പട്ടിക വർഗ്ഗ സ०വരണ ക്രിമിലെയറു० ഉപ സ०വരണവു० നടപ്പിലാക്കുക, പട്ടിക ജാതി പട്ടിക വർഗ്ഗ സ०വരണ० ഒൻപതാ० പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക, പട്ടിക ജാതി പട്ടിക വർഗ്ഗ സ०വരണത്തിൽ മാറ്റ० വരുത്തുവാൻ പാർലമെൻറിൽ നിയമ० പാസ്സാക്കുക എന്നിവയാണ് കൺവെൻഷനിൽ പാസ്സാക്കിയ പ്രമേയങ്ങൾ. പട० ഉദ്ഘാടനം
രമേശ് വെള്ളംകല്ലൂർ.


+ There are no comments
Add yours