മോഹൻലാലിന് അസൗകര്യം; ‘AMMA’ എക്സിക്യൂട്ടീവ് യോഗം മാറ്റി ‘AMMA’ എക്സിക്യൂട്ടീവ് യോഗം മാറ്റി
AMMAയുടെ നാളെ ചേരാനിരുന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗം മാറ്റി. യോഗത്തിനെത്താൻ അസൗകര്യമുണ്ടെന്ന് പ്രസിഡന്റ് മോഹൻലാൽ അറിയിച്ചതിനെ തുടർന്നാണിത്. അടിയന്തര യോഗമായതിനാൽ നേരിട്ടെത്തും വരെ നീട്ടിവെക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു. നടി രേവതി സമ്പത്തിന്റെ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് നടൻ സിദ്ദീഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്.


+ There are no comments
Add yours