ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കും
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയ ഷെയ്ഖ് ഹസീനയ്ക്കും സഹോദരി രഹാനയ്ക്കും ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുമെന്നായിരുന്നു അഭ്യൂഹം.


+ There are no comments
Add yours