താജ്മഹൽ ശിവക്ഷേത്രമെന്ന് വാദം; രണ്ട് പേർ അറസ്റ്റിൽ
താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച 2 തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്. താജ് മഹൽ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രമാണെന്ന് പ്രതികൾ വാദിച്ചിരുന്നു. താജ്‌മഹലിന്റെ അടിത്തറയിലേക്കുള്ള അടച്ച ഭാഗത്തേക്ക് പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വിഡിയോ പുറത്തുവന്നു. ടൂറിസ്റ്റുകൾ എന്ന വ്യാജേനയാണ് പ്രതികൾ എത്തിയത്.


+ There are no comments
Add yours