ലിവിംഗ് ടുഗദർ ബന്ധത്തിൽ നിന്നും ഒരാൾ പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി.
വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചെന്നും മർദിച്ചെന്നും ആരോപിച്ച് യുവതി നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോള്‍ അപകടസാധ്യതകള്‍ ഉണ്ടെന്ന് ജസ്റ്റീസ് ബി വി നാഗരത്ന അഭിപ്രായപ്പെട്ടു.
യുവതിയോട് കോടതി സഹതാപം പ്രകടിപ്പിക്കുകയും, കുട്ടിയുടെ ചെലവിനായി അവർക്ക് നിയമസഹായം തേടാമെന്നും അറിയിച്ചു. എന്നാൽ”ബന്ധം ഒരുപക്ഷേ അവിഹിതമായിരിക്കാം, പക്ഷേ ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടി അവിഹിതമല്ല. ഒരു വിവാഹബന്ധമായിരുന്നുവെങ്കിൽ അവളുടെ അവകാശങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടതാകുമായിരുന്നു.’ ജഡ്ജി നിരീക്ഷിച്ചു. വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാനും കോടതി കക്ഷികളോട് നിര്ദ്ദേശിച്ചു.







+ There are no comments
Add yours