നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സില്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താല്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ.
അഞ്ചരകണ്ടി ഡെന്‍റല്‍ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തില്‍ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താല്‍.
നിർബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ആളുകള്‍ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗണ്‍സില്‍ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകള്‍ സർവീസ് നടത്തുന്നതില്‍ ഉടമകള്‍ സ്വതന്ത്രമായാവും തീരുമാനിമെടുക്കുക.
52 ഓളം ദളിത് സംഘടനകള്‍ ചേർന്നാണ് ഹർത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്‍റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താല്‍.






+ There are no comments
Add yours