കേരളം വിധിയെഴുതി; ഇതുവരെയുള്ള കണക്കനുസരിച്ച് പോളിങ് 78.27 ശതമാനം; ഫലമറിയാന്‍ ഇനി 25 നാളുകള്‍…

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 78.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2021 ല്‍ ഇത് 75.75 ശതമാനമായിരുന്നു പോളിങ്. എസ്‌ഐആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ വർദ്ധനവുണ്ടാകാം. ഫലമറിയാന്‍ ഇനി 25 നാള്‍ കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍.

+ There are no comments

Add yours